കൊച്ചിയിൽ രണ്ടിടത്ത് രാസലഹരി വേട്ട: നാലുപേർ അറസ്റ്റിൽ
text_fieldsഅൻവർ, റിജാസ്, ദിലീഷ്, ആസിഫ്
കൊച്ചി: വൈറ്റില, ഇടക്കൊച്ചി എന്നിവിടങ്ങളിൽനിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. ഇടക്കൊച്ചി കണ്ണംവെളിപറമ്പ് അൻവർ (35), കുമ്പളം കാരാത്തറ റിജാസ് (38), കുമ്പളം കരിക്കാംതറ ദിലീഷ് (38) എന്നിവരെയും ഇടക്കൊച്ചി കണ്ണങ്കാട്ടു പാലത്തിന്റെ സമീപത്ത് പള്ളുരുത്തി പൊലീസും യോദ്ധാവ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ഫോർട്ട്കൊച്ചി മൊയ്തീൻ ഹൗസിൽ ആസിഫുമാണ് (30) പിടിയിലായത്.
പ്രതികളിൽനിന്ന് നാല് ഗ്രാമോളാം എം.ഡി.എം.എയും 1,15,500 രൂപയും പൊലീസ് കണ്ടെടുത്തു. കൊച്ചി സിറ്റി പൊലീസ് കമീഷണർ സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമീഷണർ ശശിധരന്റെ നിർദേശപ്രകാരം വൈറ്റിലയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് മരട് പൊലീസും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.