മയക്കുമരുന്ന് സംഘം യുവാവിെൻറ കണ്ണ് കുത്തിപ്പൊട്ടിക്കാൻ ശ്രമിച്ചു
text_fieldsപരിക്കേറ്റ ഫ്രാൻസിസ്
മാരാരിക്കുളം: മയക്കുമരുന്ന് സംഘം യുവാവിെൻറ കണ്ണ് കുത്തിപ്പൊട്ടിക്കാൻ ശ്രമിച്ചുവെന്ന് പരാതി. ഓമനപ്പുഴ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ ഇരിക്കുകയായിരുന്ന തൈക്കൽ ഫ്രാൻസിസിന് (33) നേരെയാണ് ആക്രമണം നടന്നത്. വഴിയരികിൽ കേബിൾ ജോലി ചെയ്യുന്നവരെ അക്രമിസംഘം മർദിക്കാൻ ശ്രമിക്കുന്നത് തടസ്സം പിടിക്കാൻ ശ്രമിച്ചപ്പോഴാണ് ഫ്രാൻസിസിന് നേരെ അക്രമമുണ്ടാകുന്നത്.
ഗുരുതരമായി പരിക്കേറ്റ ഫ്രാൻസീസിനെ അടിയന്തിര ശസ്ത്രക്രീയയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സി.പി.എം പ്രവർത്തകനാണ് ഫ്രാൻസീസ്. ഓമനപ്പുഴ പ്രദേശത്ത് കഴിഞ്ഞ ഏതാനും നാളുകളായി മദ്യമയക്കുമരുന്ന് മാഫിയ സംഘങ്ങളുടെ ശല്യം അസഹനീയമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. കുറ്റക്കാർക്കെതിരേ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം പാതിരപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയൻ തോമസ് ആവശ്യപ്പെട്ടു.