Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകോളജുകൾ...

കോളജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന്​ വിൽപന; മൂന്നുപേർ പിടിയിൽ

text_fields
bookmark_border
drug case
cancel
camera_alt

അസ്ഹർ, ഫൈസൽ, ചന്ദ്രപ്രദീപ്

കൊച്ചി: കൊച്ചിയിലെ കോളജുകൾ കേന്ദ്രീകരിച്ച്​ എം.ഡി.എം.എ ഉൾ​െപ്പടെ മയക്കുമരുന്നുകൾ വിൽക്കുന്ന വിദ്യാർഥികളുൾപ്പെട്ട സംഘം പിടിയിൽ.

കളമശ്ശേരി എച്ച്.എം.ടി തീനാട്ടുകര വീട്ടിൽ അസ്ഹർ (19), എച്ച്.എം.ടി മണക്കാട്ട് വീട്ടിൽ ഫൈസൽ (20), ഇടപ്പള്ളി പാതിരിവേലിപറമ്പിൽ ചന്ദ്രപ്രദീപ് (19) എന്നിവരാണ് അറസ്​റ്റിലായത്. കലൂർ ഐ.എം.എ ഹാളിനടുത്ത്​ െമട്രോ പൊലീസ് സ്​റ്റേഷൻ ഇൻസ്പെക്ടർ എ. അനന്ത്​ലാലും എറണാകുളം എ.സി.പി നിസാമുദ്ദീ​െൻറ പ്രത്യേക സ്ക്വാഡും പാലാരിവട്ടം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഇവർക്ക് ബംഗളുരുവിൽനിന്ന് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനി ഉടൻ പിടിയിലാവും. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeDrug Dealing
News Summary - Drug dealing with college students; Three arrested
Next Story