മയക്കുമരുന്ന് വേട്ട: മാരക ലഹരിമരുന്നുമായി അഞ്ചംഗ സംഘം പിടിയിൽ
text_fieldsലഹരിവസ്തുക്കളുമായി പിടിയിലായ പ്രതികള്‍
അടിമാലി: മാരക ലഹരി മരുന്നുമായി കാറിൽ സഞ്ചരിച്ച അഞ്ച് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. തൃശൂര്‍ കൊടകര ഇട്ടിയാംപുറത്ത് റോഷിത് രവീന്ദ്രന് (36), വലപ്പാട് കരയില്‍ പൂഴിക്കുന്നത്ത് നിതിന്‍ കൃഷ്ണ (24), കണിമംഗലം കരയില്‍ റിസ്വാന് റഹ്മാന് (24), കണിമംഗലം കരയില്‍ ഷിനാസ് ഷറഫുദ്ദീന് (23), ചാഴൂര്കരയില് ചെമ്പെയില്‍ ദിലീഷ് ധര്മപാലന് (29) എന്നിവരാണ് അറസ്റ്റിലായത്. 7.734 ഗ്രാം ഹഷീഷ് ഓയില്‍, 0.037 ഗ്രാം എല്‍.എസ്.ഡി, 0.519 ഗ്രാം എം.ഡി.എം.എ, 2.895 ഗ്രാം ഫിനോബാർബിറ്റോൺ തുടങ്ങിയ മയക്കുമരുന്നുകൾ ഇവരില്‍നിന്ന് പിടിച്ചെടുത്തു.
രാത്രി വാഹനപരിശോധനക്കിെട കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ വാളറ യാക്കോബായ പള്ളിക്ക് സമീപത്തുനിന്നാണ് അടിമാലി എക്സൈസ് റേഞ്ച് സംഘം ഇവരെ പിടികൂടിയത്. അടിമാലി കോടതി റിമാൻഡ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ. രഘു, പ്രിവൻറിവ് ഓഫിസര്‍ വി.പി. സുരേഷ് കുമാര്‍, സിവില്‍ ഓഫിസര്‍മാരായ കെ.എസ്. മീരാന്‍, കെ.പി. ഉണ്ണികൃഷ്ണന്, എസ്.പി. ശരത്ത് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.