ലഹരി മരുന്ന് കേസിലെ പ്രതി പിടിയിൽ
text_fieldsകുന്നംകുളം: ലഹരി മരുന്ന് കേസിലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി. ചാവക്കാട് കോടതിപ്പടി വാല വീട്ടിൽ രഞ്ജിത്ത് (കുഞ്ഞിക്കണ്ണൻ 30) നെയാണ് പാവറട്ടി മരുതയൂരിൽ നിന്ന് കുന്നംകുളം പോലീസ് ഇൻസ്പെക്ടർ വി.സി. സൂരജ് അറസ്റ്റു ചെയ്തത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്. ഒന്നരയാഴ്ച മുമ്പ് കുന്നംകുളത്ത് മയക്കുമരുന്നുമായി പിടിയിലായ ഷൈനിന് ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചു നൽകിയത് ഇയാളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഹാഷിഷ് ഓയിൽ കടത്തിയതുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെതിരെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. ഇയാൾ ജാമ്യത്തിലിറങ്ങിയത് മുതൽ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
സബ് ഇൻസ്പെക്ടർ ശ്രീജിത്ത്, ഗോപിനാഥൻ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിലെ അംഗങ്ങളായ സബ് ഇൻസ്പെക്ടർ സുവ്രതകുമാർ, രാഗേഷ്, സി.പി.ഒമാരായ സുജിത്കുമാർ, ശരത് ലികേഷ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.