Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅടിവാരത്ത് ലഹരിവേട്ട;...

അടിവാരത്ത് ലഹരിവേട്ട; 73.3 ഗ്രാം എം.ഡി.എം.എയുമായി മൂന്നംഗ സംഘം പിടിയിൽ

text_fields
bookmark_border
അടിവാരത്ത് ലഹരിവേട്ട; 73.3 ഗ്രാം എം.ഡി.എം.എയുമായി മൂന്നംഗ സംഘം പിടിയിൽ
cancel
camera_alt

മുഹമ്മദ് ഫാസിൽ, റഫ്നാസ്, അമർ ജിഹാദ്

താമരശ്ശേരി: ബംഗളൂരുവിൽനിന്ന് വിൽപനക്കായി കൊണ്ടുവന്ന 73.3 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ ഡാൻസാഫ് സംഘവും താമരശ്ശേരി പൊലീസും ചേർന്ന് പിടികൂടി. ബാലുശ്ശേരി കരിയാത്തൻകാവ് കൊയിലാട്ട് താഴെ പൊയിൽ മുഹമ്മദ്‌ ഫാസിൽ (30), ബാലുശ്ശേരി അറപ്പീടിക കൊറോത്ത് വയൽ അമർ ജിഹാദ് (29), ബാലുശ്ശേരി കിനാലൂർ കോട്ടത്തലക്കൽ റഫ്നാസ് (30) എന്നിവരെയാണ് ശനിയാഴ്ച പുലർച്ച അടിവാരത്തുവെച്ച് പൊലീസ് പിടികൂടിയത്.

ബംഗളൂരുവിലെ മൊത്ത കച്ചവടക്കാരിൽനിന്ന് വാങ്ങി കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിൽപന നടത്തുകയാണ് ഇവരുടെ രീതി. ബൈക്കിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. പിടികൂടിയ ലഹരിമരുന്നിന് കേരളത്തിൽ രണ്ടുലക്ഷം രൂപയോളം വരും. പിടിയിലായ അമർ ജിഹാദിന് ചാവക്കാടും ബാലുശ്ശേരിയിലും മയക്കുമരുന്ന് കേസുണ്ട്. രണ്ടുതവണ ജയിലിൽ കിടന്നതാണ്.

കഴിഞ്ഞ ദിവസം റൂറൽ എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘം കുറ്റ്യാടിയിൽ 267 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ ശിഹാബുദ്ദീനെ പിടികൂടിയിരുന്നു. എസ്.ഐ രാജീവ് ബാബു, എസ്.എസ്.ഐ ജയരാജൻ പനങ്ങാട്, സീനിയർ സി.പി.ഒ ജിനീഷ് ബാലുശ്ശേരി, സുബിൻ ബിജു, സുജാത്, ലിനീഷ്, സൂരജ്, ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsadivaramGang arresteddrug bust
News Summary - Drug bust in Adivaram; Three-member gang arrested with 73.3 grams of MDMA
Next Story