ലഹരിയിൽ അമ്മയെ കൊലപ്പെടുത്താൻ ശ്രമം; മകൻ അറസ്റ്റിൽ
text_fieldsആമ്പല്ലൂർ (തൃശൂർ): മയക്കുമരുന്ന് ലഹരിയിൽ അമ്മയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൂര് കോനിക്കര നെല്ലിപറമ്പില്‍ വിഷ്ണുവാണ് (30) അറസ്റ്റിലായത്. മയക്കുമരുന്ന് ലഹരിയില്‍ വീട്ടിലെ സാമഗ്രികളെല്ലാം തല്ലി പൊളിക്കുന്നത് ചോദ്യം ചെയ്ത അമ്മ മല്ലികയെ ഇയാൾ മർദിക്കുകയായിരുന്നു. കത്തിയെടുത്ത് വീശുന്നതിനിടെ ഒഴിഞ്ഞുമാറിയതിനാല്‍ മല്ലിക കുത്തേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മല്ലികയുടെ പരാതിയില്‍ പുതുക്കാട് പൊലീസ് വിഷ്ണുവിനെതിരെ വധശ്രമത്തിന് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

