നാഗർകോവിൽ ഇരട്ടക്കൊലപാതകം; 17 വർഷത്തിന് ശേഷം പ്രതി പിടിയിൽ
text_fieldsറഷീദ്
പൂക്കോട്ടുംപാടം: നാഗർകോവിലിലെ ഇരട്ടക്കൊലപാതക കേസിൽ മുങ്ങിയ പ്രതി 17 വർഷത്തിനുശേഷം പൂക്കോട്ടുംപാടം പൊലീസ് പിടിയിലായി. തമിഴ്നാട് തിരുനെൽവേലി അഴകിയ പാണ്ടിപുരം സ്വദേശി റഷീദിനെയാണ് (48) പൂക്കോട്ടുംപാടം ചുള്ളിയോട് നിന്ന് പിടികൂടിയത്.
2005ൽ തമിഴ്നാട് കന്യാകുമാരി-നാഗർകോവിലിൽ ഭൂതപാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു മുതലാളിമാർ തമ്മിലുള്ള ബിസിനസ് തർക്കത്തിന്റെ പേരിൽ നടന്ന അടിപിടിയിലുണ്ടായ വൈരം തീർക്കാൻ ഒരു വിഭാഗം എതിർ വിഭാഗത്തിലെ രണ്ട് പേരെ ഒരേ ദിവസം രണ്ട് സ്ഥലത്തായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭൂതപാണ്ടി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിലൊന്നിൽ മൂന്നാം പ്രതിയും മറ്റൊന്നിൽ ആറാം പ്രതിയുമായി പിടിയിലായി നാഗർകോവിൽ ജയിലിൽ കഴിയവേ ജാമ്യത്തിൽ പുറത്തിറങ്ങി മുങ്ങിയതായിരുന്നു പ്രതി.
വർഷങ്ങൾക്ക് മുമ്പ് ചുള്ളിയോട് നിന്ന് വിവാഹം കഴിച്ച് ടാപ്പിങ് ജോലി ചെയ്ത് കുടുംബ സമേതം ചുള്ളിയോട് കഴിയവേ വിദേശത്തേക്കും ജോലി തേടി പോയിരുന്നു. അടുത്തിടെയാണ് തിരിച്ച് നാട്ടിലെത്തിയത്.
പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ച് പൂക്കോട്ടുംപാടം എസ്.എച്ച്.ഒ സുകുമാരന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇൻസ്പെക്ടർമാരായ എം. അസ്സൈനാർ, ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ശ്യാംകുമാർ സൂര്യകുമാർ, അജീഷ്, ലിജിഷ്, നൗഷാദ് എന്നിവർ നടത്തിയ നീക്കത്തിലൂടെയാണ് പിടികൂടാനായത്. വിവരമറിഞ്ഞ് പൂക്കോട്ടുംപാടത്ത് എത്തിയ ഭൂതപാണ്ടി പൊലീസ് ഇൻസ്പെക്ടറു ടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നാഗർകോവിൽ കോടതിയിൽ ഹാജരാക്കാനായി പ്രതിയെ കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

