അരീക്കോട് കുനിയിൽ ഇരട്ടക്കൊല; വിധി ഇന്ന്
text_fieldsമഞ്ചേരി: അരീക്കോട് കുനിയിൽ ഇരട്ടക്കൊലക്കേസിൽ വ്യാഴാഴ്ച വിധി പറയാനിരിക്കെ കോടതി പരിസരത്ത് കനത്ത സുരക്ഷയൊരുക്കാൻ പൊലീസ്. രാവിലെ 11ന് മഞ്ചേരി മൂന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ 50 പൊലീസുകാരെയാണ് കോടതി പരിസരത്തും മറ്റും നിയോഗിക്കുക. കേസിൽ 22 പ്രതികളാണുള്ളത്. ഇതിൽ 21 പേരുടെ വിചാരണ പൂർത്തിയായി.
2012 ജൂൺ 10 ന് കൊളക്കാടൻ അബ്ദുൽ കലാം ആസാദ് (37), സഹോദരൻ അബൂബക്കർ (48) എന്നിവരെ കുനിയിൽ അങ്ങാടിയിൽ രണ്ട് വാഹനത്തിലായി മുഖംമൂടി ധരിച്ചെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കുറുവങ്ങാടൻ അത്തീഖ് റഹ്മാൻ വധക്കേസിലെ പ്രതികളായിരുന്നു കൊല്ലപ്പെട്ടവർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

