Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅ​ട്ട​പ്പാ​ടി...

അ​ട്ട​പ്പാ​ടി ന​ര​സി​മു​ക്ക് ഇ​ര​ട്ട​ക്കൊ​ല: ഒ​ളി​വി​ൽ​പോ​യ പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
akshy
cancel
camera_alt

അ​ക്ഷ​യ്

അ​ഗ​ളി: അ​ട്ട​പ്പാ​ടി ന​ര​സി​മു​ക്ക് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ അ​ഗ​ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര അ​തി​യ​നൂ​ർ സ്വ​ദേ​ശി അ​ക്ഷ​യി​നെ​യാ​ണ് (21) തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ അ​ഗ​ളി ഡി​വൈ.​എ​സ്.​പി​യും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പ്ര​തി​ക​ളും പി​ടി​യി​ലാ​യി. തോ​ക്കി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ അ​ട്ട​പ്പാ​ടി ന​ര​സി​മു​ക്കി​ലെ ഫാം ​ഹൗ​സി​ൽ വെ​ച്ച് കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ന​ന്ദ​കി​ഷോ​ർ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു.

സം​ഘ​ർ​ഷ​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ ക​ണ്ണൂ​ർ സ്വ​ദേ​ശി വി​ന​യ​ൻ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ 11 പ്ര​തി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക​ളി​ൽ അ​വ​സാ​ന​ത്തെ ആ​ളാ​ണ് ചൊ​വ്വാ​ഴ്ച പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്നി​നാ​ണ് ന​ര​സി​മു​ക്കി​ൽ തോ​ക്ക് വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​യ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Double murder casearrested
News Summary - Double murder Absent accused arrested
Next Story