ഡോമി ബിയർലി വധക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും, 10 ലക്ഷം രൂപ പിഴയും
text_fieldsകൊല്ലം: കെ.എസ്.ആർ.ടി.സി കണ്ടക്ടർ തിരുമുല്ലവാരം കല്ലുംപുറം കെനി ഡെയിലിൽ ഡോമി ബിയർലിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് ബാബു വല്ലരിയാന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷംകൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക ഡോമിയുടെ മക്കൾക്ക് നൽകാനും കൊല്ലം സെഷൻസ് കോടതി ജഡ്ജി കെ.വി. ജയകുമാർ ഉത്തരവായി.
കൂടാതെ ഡോമിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ശ്രമം നടത്തിയതിന് ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരുമാസം വെറും തടവും അനുഭവിക്കണം. 2016 ആഗസ്റ്റ് 18ന് വെളുപ്പിന് ബാബു വല്ലരിയാന്റെ വീട്ടിവെച്ചാണ് ഡോമിയെ കുത്തിക്കൊലപ്പെടുത്തിയത്. ഇയാൾ ആദ്യ ഭാര്യ സ്മിതയെ സംശയിച്ച് ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന മൊഴിയും കോടതി വിശ്വാസത്തിലെടുത്തു.
നിലവിലെ ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ചവറ എസ്.ഐമാരായിരുന്ന ആർ. രാജീവ്, വി. ശശികുമാർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രൻ, അഭിഷേക് പിള്ള, ശ്രീജൻ, നിത്യ ആർ.എസ്, അമ്മു കെ.ആർ, അഖിൽ മറ്റത്ത് എന്നിവർ കോടതിയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

