നായയെ ഓട്ടോറിക്ഷയിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു; പ്രതി അറസ്റ്റിൽ
text_fieldsനോയിഡ: ഉത്തർപ്രദേശ് നോയിഡയിൽ നായയെ ഓട്ടോറിക്ഷയിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെതുടർന്ന് പ്രതിയെ പൊലീസ് തിരിച്ചറിയുകയായിരുന്നു. ധാദ ഗ്രാമത്തിമടുത്താണ് സംഭവം. ഓട്ടോറിക്ഷയുടെ വേഗതയുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന നായയെ വിഡിയോയിൽ കാണാം. സംഭവത്തിൽ നായക്ക് പരിക്കേറ്റിട്ടുണ്ട്.
നോയിഡയിൽ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. മകനു നേരെ കുരച്ചതിൽ ക്ഷുഭിതനായ പിതാവ് അയൽവീട്ടിലെ വളർത്തു നായയെ 12 കിലോ മീറ്ററോളം കാറിൽ കെട്ടി വലിച്ചിഴച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അമിത് ശർമ (40) എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. കളിക്കാൻ പോവുകയായിരുന്ന പ്രതിയുടെ കുട്ടിക്കു നേരെ ജർമൻ ഷെപേർഡ് ഇനത്തിൽ പെട്ട നായ കുരച്ചു ചാടുകയായിരുന്നു.
പേടിച്ചരണ്ട കുട്ടി കളിസ്ഥലത്തു വീണു. വിവരമറിഞ്ഞ അമിത് ശർമ വടി ഉപയോഗിച്ച് നായയെ പൊതിരെ അടിക്കുകയും പിന്നീട് തന്റെ വാനിനു പിറകിൽ ബന്ധിച്ചു ഓടിച്ചു പോവുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

