Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right10 രൂപയെച്ചൊല്ലി...

10 രൂപയെച്ചൊല്ലി കത്തിക്കുത്ത്; പ്രതികൾ പിടിയിൽ

text_fields
bookmark_border
attacking during conflict
cancel

നെ​ടു​മ്പാ​ശ്ശേ​രി: 10 രൂ​പ​യെ​ച്ചൊ​ല്ലി റ​സ്റ്റാ​റ​ന്‍റി​ൽ ക​ത്തി​ക്കു​ത്ത് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ൽ. ആ​വ​ണം​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ആ​ല​ക്ക​ട വീ​ട്ടി​ൽ കി​ര​ൺ (25), ചെ​റു​കു​ളം വീ​ട്ടി​ൽ നി​ഥി​ൻ (27), അ​ണി​ങ്ക​ര വീ​ട്ടി​ൽ വി​ഷ്ണു (24) എ​ന്നി​വ​രാ​ണ് നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. നെ​ടു​മ്പാ​ശ്ശേ​രി എ​യ​ർ പോ​ർ​ട്ടി​ന​ടു​ത്ത് 'ഖാ​ലി വാ​ലി'​എ​ന്ന റ​സ്റ്റാ​റ​ൻ​റി​ൽ ഷ​വ​ർ​മ​ക്ക് 10 രൂ​പ അ​ധി​ക​മാ​യി എ​ന്ന ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ലും ക​ട​യി​ൽ 30,000 രൂ​പ​യു​ടെ വ​സ്തു​വ​ക​ക​ൾ ന​ശി​പ്പി​ച്ച​തി​ലും അ​വ​സാ​നി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ക​ട​യു​ട​മ​യാ​യ അ​ബ്ദു​ൽ ഗ​ഫൂ​റി​നും മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് റം​ഷാ​ദ്, യാ​സ​ർ എ​ന്നി​വ​ർ​ക്കു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​തും കു​ത്ത് കൊ​ണ്ട​തും.

മു​ഹ​മ്മ​ദ് റം​ഷാ​ദ് ഹോ​സ്പി​റ്റ​ലി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​ക​ള്‍ക്കെ​തി​രെ അ​ബ്കാ​രി, ക​ഞ്ചാ​വ് കേ​സു​ക​ൾ മു​മ്പ്​ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ശ്രീ​മൂ​ല ന​ഗ​രം, ശ്രീ​ഭൂ​ത​പു​ര​ത്ത് പ്ര​വ​ർ​ത്തി​ക്കാ​തെ കി​ട​ക്കു​ന്ന ഇ​ഷ്ടി​ക​ക്ക​ള​ത്തി​ൽ​നി​ന്നും, ആ​വ​ണം​കോ​ട് ക​പ്പ​ത്തോ​ട്ട​ത്തി​ൽ നി​ന്നു​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. നെ​ടു​മ്പാ​ശ്ശേ​രി എ​സ്.​എ​ച്ച്.​ഒ പി.​എം. ബൈ​ജു, എ​സ്.​ഐ ജ​യ​പ്ര​സാ​ദ്, എ.​എ​സ്.​ഐ പ്ര​മോ​ദ്, പൊ​ലീ​സു​കാ​രാ​യ ജോ​സ​ഫ്, ജി​സ്​​മോ​ൻ, അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbingrestaurantDisputeDefendants
News Summary - Dispute over Rs 10; Defendants arrested
Next Story