മദ്യപാനത്തിനിടെ തര്‍ക്കം; സുഹൃത്തിനെ തലക്കടിച്ച് കൊന്നു
text_fieldsകൊല്ലപ്പെട്ട റോയി, പിടിയിലായ ബിബിന്‍
അടിമാലി: മദ്യപാന പാര്‍ട്ടിക്കിടെയുണ്ടായ തർക്കത്തെത്തുടർന്ന് സുഹൃത്തിനെ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി. മാങ്കുളം കുവൈത്ത് സിറ്റി വരിക്കയില്‍ റോയിയാണ് (55) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറും പലചരക്ക് വ്യാപാരിയുമായ കണ്ടത്തില്‍ ബിബിനെ (32) മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്കുളം കുവൈത്ത് സിറ്റിയിലാണ് സംഭവം.
വ്യാഴാഴ്ച വൈകീട്ട് 4.30ന് റോയിയും ബിബിനും ഉൾപ്പെട്ട അഞ്ചംഗ സംഘം മദ്യപാന പാര്‍ട്ടി നടത്തി. ഇതിനിെട റോയിയും ബിബിനും തമ്മില്‍ തര്‍ക്കമായി. അടിപിടിയില്‍ കലാശിച്ചതിനെത്തുടർന്ന് നാട്ടുകാര്‍ ഇടപെട്ട് പ്രശ്നം പറഞ്ഞവസാനിപ്പിച്ചു. ഇതിനിെട ബിബിെൻറ ഫോണ്‍ നഷ്ടമായി. ബിബിനും റോയിയും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഓട്ടോയില്‍ കയറി ഇരുവരും ആനകുളം ഭാഗത്തേക്ക് പോയി. പിന്നീട് രാത്രി വൈകി അംഗന്‍വാടിയോട് ചേര്‍ന്ന് റോഡില്‍ റോയി മരിച്ചുകിടക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. പൊലീസ് എത്തിയാണ് മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. മുഖത്തിനും തലക്ക് പിറകിലും മാരകമായി മുറിവേറ്റിരുന്നു. ഇരുമ്പുദണ്ഡുകൊണ്ടുള്ള അടി ഏറ്റതായാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. വനത്തിലൊളിച്ച ബിബിനെ സൈബര്‍ സെല്ലിെൻറ സഹായത്തോടെ വെള്ളിയാഴ്ച വൈകീട്ട് മൂേന്നാടെ പൊലീസ് പിടികൂടി. മൃതദേഹം ഓട്ടോയിലെത്തിച്ച് റോഡരികിൽ ഉപേക്ഷിച്ചതാകാമെന്നും കൊല നടന്നത് മറ്റെവിടെയെങ്കിലും ആണെന്നും പൊലീസ് സംശയിക്കുന്നു. ഓട്ടോയില്‍ മുളക് വിതറുകയും കഴുകുകയും ചെയ്തിട്ടുണ്ട്. കൊല നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിശദ ചോദ്യം ചെയ്യലിലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടതായും കരുതുന്നു. കര്‍ഷകനാണ് റോയി. ഭാര്യ: മോളി. മക്കള്‍: സോബിന്‍, റോബിറ്റ. മൂന്നാര്‍ ഡിവൈ.എസ്.പി മനോജ്, ഇൻസ്പെക്ടർ കെ.പി. മനേഷ്, എസ്.ഐ എം.പി. സാഗര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

