Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightടിപ്പറിൽനിന്ന്​ മണ്ണ്​...

ടിപ്പറിൽനിന്ന്​ മണ്ണ്​ കാണാതായ സംഭവം: മുൻ സി.​െഎക്കെതിരെ വകുപ്പുതല അന്വേഷണം

text_fields
bookmark_border
investigation
cancel

ചി​റ്റൂ​ർ: പൊ​ലീ​സ് പി​ടി​കൂ​ടി​യ ടി​പ്പ​ർ ലോ​റി​ക​ളി​ൽ​നി​ന്ന്​ മ​ണ്ണ് കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്. 2020ൽ ​ചി​റ്റൂ​ർ സി.​െ​എ ആ​യി​രു​ന്ന എ​ൻ.​സി. സ​ന്തോ​ഷി​നെ​തി​രെ​യാ​ണ് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഡി.​ജി.​പി ഉ​ത്ത​ര​വി​ട്ട​ത്. പാ​ല​ക്കാ​ട് മാ​ങ്കാ​വ് സ്വ​ദേ​ശി റെ​യ്മ​ണ്ട് ആ​ൻ​റ​ണി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി​യെ​യാ​ണ് ഡി.​ജി.​പി അ​ന്വേ​ഷ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

2020 മാ​ർ​ച്ചി​ലാ​ണ് സം​ഭ​വം. ചി​റ്റൂ​ർ സി.​ഐ​യാ​യി​രു​ന്ന എ​ൻ.​സി. സ​ന്തോ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ണ്ണെ​ടു​ത്ത ഏ​ഴ്​ ടി​പ്പ​ർ ലോ​റി​ക​ളും ര​ണ്ട്​ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും പി​ടി​കൂ​ടി​യി​രു​ന്നു. മ​ണ്ണ് നി​റ​ച്ച നി​ല​യി​ൽ പി​ടി​കൂ​ടി​യ ടി​പ്പ​ർ ലോ​റി​ക​ളി​ൽ​നി​ന്ന്​ പി​ന്നീ​ട്​ മ​ണ്ണ് കാ​ണാ​താ​യ​താ​യി പ​രാ​തി​യു​യ​ർ​ന്നു. മി​നി സി​വി​ൽ സ്​​റ്റേ​ഷ​ന്​ മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ടി​പ്പ​ർ ലോ​റി​ക​ളി​ൽ​നി​ന്ന്​ മ​ണ്ണ് കാ​ണാ​താ​യ​തി​നെ​ക്കു​റി​ച്ച് പൊ​ലീ​സി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. നി​ല​വി​ൽ ഡി​വൈ.​എ​സ്.​പി​യാ​ണ് എ​ൻ.​സി. സ​ന്തോ​ഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soiltipperDepartment level inquiry
News Summary - Disappearance of soil from tipper: Department level inquiry against former CI
Next Story