ഭിന്നശേഷി വിദ്യാർഥിക്ക് മർദനം: പ്രതി അറസ്റ്റില്‍
text_fieldsപ്രതി അലി
കൂറ്റനാട്: ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ മർദിച്ച പരാതിയില്‍ പ്രതി അറസ്റ്റില്‍. തൃത്താല മേഴത്തൂരില്‍ കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പത്തില്കുണ്ട് വീട്ടില്‍ മുസ്തഫയുടെ മകൻ മുഹമ്മദ് ഫാരിസിനാണ് (14) മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി അലിയെ (57) തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സംഭവദിവസം രാവിലെ വിദ്യാർഥി ഓടിച്ച സൈക്കിള്‍ ദേഹത്ത് തട്ടി അലി നിലത്തുവീണു. ഇതോടെ അസഭ്യം പറഞ്ഞ് കുട്ടിയുടെ തലക്കള അടിക്കുകയായിരുന്നു. മർദനമേറ്റ ഫാരിസിന് ശാരീരിക അസ്വസ്ഥത അനുവഭവപ്പെട്ടു. തലക്ക് ശസ്ത്രക്രിയ കഴിഞ്ഞ കുട്ടിയാണെന്ന് അറിഞ്ഞുകൊണ്ടും അയല്‍വാസി കൂടിയായ അലി മർദിച്ചുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

