Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹ വാഗ്ദാനം നൽകി പീഡനം; ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
വിവാഹ വാഗ്ദാനം നൽകി പീഡനം; ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ
cancel

കൊച്ചി: വിവാഹ വാഗ്ദാനം നടത്തി യുവതിയെ പീഡിപ്പിച്ച കേസിൽ ഗുരുവായൂർ ദേവസ്വം ജീവനക്കാരനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ യുവാവ് അറസ്റ്റിൽ. എറണാകുളത്ത് താമസിക്കുന്ന മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുന്നംകുളം ആനായിക്കൽ പ്രണവ് സി. സുഭാഷാണ് അറസ്റ്റിലായത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയതടക്കം കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

വിവാഹത്തിന് താൽപര്യമുണ്ടെന്ന് യുവതിയുടെ വീട്ടിൽ അറിയിച്ചശേഷം അടുപ്പം വർധിപ്പിക്കുകയായിരുന്നു. പിന്നീട് വിവാഹിതനാണെന്നറിഞ്ഞതോടെ മുൻ ഭാര്യയുമായി വിവാഹ ബന്ധം ഉപേക്ഷിച്ചെന്ന മറുപടിയാണ് നൽകിയത്. ഇതിനിടെ വിവാഹത്തിൽനിന്ന് പിൻമാറില്ലെന്ന ഉറപ്പിൽ പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ കുഞ്ഞിനെ ഒഴിവാക്കാനായിരുന്നു നിർദേശം. ഗർഭഛിദ്രം നടത്തി പിൻമാറിയില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി.

ഇതോടെ യുവതി നടത്തിയ അന്വേഷണത്തിൽ പ്രണവിന് വേറെയും ബന്ധങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. ഇയാളുടെ വഞ്ചനക്കിരയായ വേറെയും പെൺകുട്ടികൾ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. മജിസ്ട്രേറ്റ് കോടതിയിൽ പരാതിക്കാരി രഹസ്യ മൊഴിയും നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Devaswom employee arrested
Next Story