വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ദന്തഡോക്ടർ അറസ്റ്റിൽ
text_fieldsഡോ.അനിൽ
പന്തളം: വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് ദന്തഡോക്ടറെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം മങ്ങാരം യക്ഷിവിളക്കാവിന് സമീപം പഞ്ചവടിയിൽ ഡോ. ജി. അനിലിനെയാണ് (48) പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ചാരുംമൂട്ടിൽ ദന്താശുപത്രി നടത്തിവരുകയാണ്. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. ഒരാഴ്ചമുമ്പ് ഇയാളുടെ വീട്ടിൽ ജോലിക്കെത്തിയ സ്ത്രീയെയാണ് ഇയാൾ കടന്നുപിടിച്ചത്. സ്ത്രീയുടെ ബഹളംകേട്ട് അയൽവാസികൾ പന്തളം സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാറിെൻറ നേതൃത്വത്തിൽ എസ്.ഐ സുനിൽകുമാറും പൊലീസ് സംഘവുമാണ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

