Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഫ്ലാറ്റിൽ കയറി യുവതിയെ...

ഫ്ലാറ്റിൽ കയറി യുവതിയെ അപമാനിച്ചു; ഡെലിവറി ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
ഫ്ലാറ്റിൽ കയറി യുവതിയെ അപമാനിച്ചു; ഡെലിവറി ജീവനക്കാരൻ അറസ്റ്റിൽ
cancel

ബംഗളൂരു: നഗരത്തിൽ മാറത്തഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയുടെ ഫ്ലാറ്റിൽ അനുവാദമില്ലാതെ കയറി ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഫ്ലിപ്കാർട്ട് ഡെലിവറി എക്സിക്യൂട്ടിവിനെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. വിജയ് മല്ലികാർജുൻ കാമത്താണ്(33) പ്രതി. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 75 ,79, 329(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

യുവതി സമൂഹമാധ്യമത്തിലൂടെ നടന്ന സംഭവം വിവരിക്കുകയും ഏറ്റുമുട്ടലിനിടെ താൻ റെക്കോഡ് ചെയ്‌ത വിഡിയോ പങ്കുവെക്കുകയും ചെയ്തതോടെയാണ് പൊലിസ് കേസെടുത്തത്. ഡെലിവറി എക്സിക്യൂട്ടിവ് തന്റെ ഫ്ലാറ്റിൽ ഒരു പാഴ്‌സൽ എത്തിക്കാൻ എത്തിയതിനു ശേഷം തന്റെ ശുചിമുറി ഉപയോഗിക്കാൻ അനുവാദം ചോദിച്ചതായി യുവതി പറഞ്ഞു.

തന്റെ വീട്ടിലേക്ക് അപരിചിതരെ അനുവദിക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അയാൾ പിന്തിരിഞ്ഞില്ല. പാദരക്ഷകൾ ഊരിമാറ്റി തന്റെ സമ്മതമില്ലാതെ ഫ്ലാറ്റിലേക്ക് കയറുകയും ശുചിമുറിയിൽ നിന്ന് പുറത്തുവന്നപ്പോൾ വളരെ വഷളായി പെരുമാറിയതായാണ് യുവതി സമൂഹമാധ്യമത്തിലൂടെ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:defamationArrestmetronewsCrime
News Summary - Delivery worker arrested for entering woman's flat and insulting her
Next Story