പണത്തെ ചൊല്ലി തർക്കം: ഡൽഹിയിൽ പിതാവ് മകളെ കുത്തിക്കൊന്നു
text_fieldsഡൽഹി: പണത്തെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പിതാവ് മകളെ കുത്തിക്കൊന്നു. നജഫ്ഗഡ് മേഖലയിലാണ് സംഭവം. 22കാരിയായ രശ്മിന ഖാത്തൂനാണ് മരിച്ചത്. രശ്മിനയുടെ അമ്മ സൂഫിയക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും സൂഫിയയും ഭർത്താവ് അബാസ് അലിയും തമ്മിൽ പണത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നു. അബാസ് അലി കത്തി ഉപയോഗിച്ച് സൂഫിയയുടെ തലയിൽ കുത്തി പരിക്കേൽപ്പിച്ചു. രശ്മിന ഖാത്തൂനെയും സമാനമായ രീതിയിലാണ് അക്രമിച്ചത്.
അയൽക്കാരന്‍റെ സഹായത്തോടെ രശ്മിനയുടെ സഹോദരിയാണ് പൊലീസിൽ വിവരം അറിയിച്ചത്. ജാഫർപൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രശ്മിനയുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

