Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിഗ്നല്‍ തെറ്റിച്ചെത്തിയ കാർ പൊലീസുകാരെ ഇടിച്ചിട്ടു; 20 മീറ്ററോളം വലിച്ചിഴച്ചു

text_fields
bookmark_border
Delhi hit and run case
cancel

ന്യൂഡൽഹി: സിഗ്നല്‍ തെറ്റിച്ചെത്തിയ കാർ പൊലീസുകാരെ ഇടിച്ച് 20 മീറ്ററോളം വലിച്ചിഴച്ചു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ കിഷൻഗഡിൽ ശനിയാഴ്ചയാണ് സംഭവം. റെഡ് സിഗ്നൽ തെറ്റിച്ച് എത്തിയ വാഹനത്തെ തടഞ്ഞ പൊലീസുകാരെയാണ് ഇടിച്ചത്.

എ.എസ്.ഐ പ്രമോദ്, ഹെഡ് കോൺസ്റ്റബിൾ സൈലേഷ് ചൗഹാൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിൽ എത്തിച്ചു. കാറിന്റെ ബോണറ്റിലേക്ക് വീണ പൊലിസുകാരെ 20 മിനിറ്റോളം വലിച്ചിഴക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഡ്രൈവർ അവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും 20 മീറ്ററിലധികം വലിച്ചിഴച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായാണ് പ്രമോദിന്‍റെ മൊഴി. പ്രതിയെ പിടികൂടാൻ വിവിധ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. വസന്ത് കുഞ്ചിലെ താമസക്കാരനായ ജയ് ഭഗവാന്‍റെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi hit-and-run case: Accused drags two traffic cops on car's bonnet for 20 metres
Next Story