Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി മേൽപാലത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു; പ്രതി ജീവനൊടുക്കി

text_fields
bookmark_border
gun shot: Defendants to be taken into custody
cancel

ന്യൂഡൽഹി: തിരക്കേറിയ ഡൽഹി മേൽപാലത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്ന് പ്രതി ആത്മഹത്യ ചെയ്തു. മീറ്റ് നഗറിലെ മേൽപാലത്തിൽ ചൊവ്വാഴ്ച ഉച്ചക്ക് 11.45നാണ് സംഭവം. 44 കാരനായ മുകേഷ് കുമാറാണ് ജീവനൊടുക്കിയത്.

ഡൽഹി സ്പെഷൽ ബ്രാഞ്ചിലെ എ.എസ്.ഐ ദിനേഷ് ശർമ്മയാണ് ബൈക്കിൽ സഞ്ചരിക്കവെ നെഞ്ചിൽ വെടിയേറ്റ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി അധികൃതർ പറഞ്ഞു.

സംഭവത്തിൽ ഇവരെ കൂടാതെ ബൈക്ക് യാത്രികനായ മറ്റൊരാൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. 30 കാരനായ അമിത് കുമാറാണ് അരയിൽ വെടിയേറ്റ് ചികിത്സയിലുള്ളത്. സംഭവത്തിനു പിന്നാലെ പ്രതി ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ഓട്ടോ ഡ്രൈവർക്കെതിരെയും വെടിയുതിർത്തെങ്കിലും തലനാരിഴക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. പിടിക്കപ്പെടുമെന്ന മനസ്സിലായതോടെയാണ് മുകേഷ് സ്വയം വെടിവെച്ച് ജീവനൊടുക്കിയത്.

ഓട്ടോറിക്ഷയുടെ പിൻ സീറ്റിൽ നിന്ന് പൊലീസ് 7.65 എം.എം പിസ്റ്റൽ കണ്ടെടുത്തു. മേൽപാലത്തിൽനിന്ന് നിരവധി ബുള്ളറ്റുകളും ലഭിച്ചു. കൊലക്ക് പിന്നിലെ കാരണം അന്വേഷിച്ച് വരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi cop shot dead on flyover, suspect kills himself
Next Story