Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോളേജിന് സമീപം 17കാരി ബലാൽസംഗത്തിനിരയായി; സുരക്ഷ കണക്കിലെടുത്ത് ക്ലാസ് ഓൺലൈനാക്കി

text_fields
bookmark_border
കോളേജിന് സമീപം 17കാരി ബലാൽസംഗത്തിനിരയായി; സുരക്ഷ കണക്കിലെടുത്ത് ക്ലാസ് ഓൺലൈനാക്കി
cancel

ന്യൂഡൽഹി: ഡൽഹി ലേഡി ശ്രീറാം കോളേജിന്റെ രണ്ട് കിലോമീറ്റർ മാത്രമകലെ 17കാരി ബലാൽസംഗത്തിനിരയായ സംഭവത്തെ തുടർന്ന് ബുധനാഴ്ച ക്ലാസുകൾ ഓൺലൈനാക്കി. പീഡന സംഭവത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയുയർത്തിയതിനു പിന്നാലെയാണ് അധികൃതർ ക്ലാസുകൾ ഓൺലൈനാക്കി മാറ്റാൻ തീരുമാനിച്ചത്. വിദ്യാർഥികളുടെ സുരക്ഷക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും കോളേജ് അധികൃതർ ഔദ്യോഗികമായി അറിയിച്ചു. വിദ്യാർഥികൾക്ക് ആവശ്യമായ മാനസിക പിന്തുണയും കൗൺസിലിങ്ങും നൽകുന്നതിനായി കോളേജ് മെന്റർമാരും കൗൺസിലർമാരും സദാ സന്നദ്ധരായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബർ, ആഗസ്ത് മാസങ്ങളിലായി ഡൽഹി നഗരത്തിലുടനീളം സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കും നേരെ നിരവധി പീഡന കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെയാകെ നടുക്കിയ ഈ സംഭവങ്ങൾ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള കടുത്ത ആശങ്കകൾ വീണ്ടും ഉയർത്തിയിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബർ 21നാണ് ജന്മദിനത്തിൽ കൽക്കാജി മന്ദിർ സന്ദർശിച്ച ശേഷം സുഹൃത്തിനൊപ്പം പാർക്കിലിരിക്കുകയായിരുന്ന 17 വയസ്സുകാരിയായ പെൺകുട്ടി അക്രമത്തിനിരയായത്. പൊലീസുകാരാണെന്ന് പറഞ്ഞെത്തിയ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തുകയും, സുഹൃത്തിനെ പിടിച്ചുവെച്ച ശേഷം പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിനു മുമ്പ് ഡൽഹിയിലെ സ്വരൂപ് നഗറിൽ 17 വയസ്സുള്ള മറ്റൊരു പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ ഗ്രേറ്റർ നോയിഡയിൽ നിന്നും ബസിൽ കയറിയ 16 വയസ്സുകാരിയായ സ്കൂൾ വിദ്യാർഥിനിയെ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ വെച്ച് ഡ്രൈവറും കണ്ടക്ടറും ചേർന്ന് പീഡിപ്പിച്ച സംഭവവുമുണ്ടായിരുന്നു.

തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ദാരുണമായ സംഭവങ്ങൾക്കെതിരെയും നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകളുടെ അഭാവം, പ്രവർത്തനരഹിതമായ സി.സി.ടി.വികൾ തുടങ്ങിയ സുരക്ഷാ വീഴ്ചകൾക്കെതിരെയും ഡൽഹിയിൽ വൻ ജനരോഷവും വിദ്യാർഥി പ്രതിഷേധങ്ങളും ഉയർന്നുവരുന്നുണ്ട്.

രാജ്യത്തെ പ്രമുഖവും ഉന്നതനിലവാരമുള്ളതുമായ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും യുനിവേഴ്സിറ്റികളും സ്ഥിതിചെയ്യുന്നതിനാൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ഓരോ വർഷവും ഉപരിപഠനത്തിനായി ഇവിടേക്ക് എത്തിച്ചേരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi College Classes Go Online
Next Story