നരബലി; ആറുവയസ്സുകാരനെ കഴുത്തറുത്ത് കൊന്നു
text_fieldsന്യൂ ഡൽഹി: ദൈവത്തിന് ബലി നൽകാനെന്ന പേരിൽ ആറുവയസ്സുകാരനെ രണ്ടുപേർ ചേർന്ന് കഴുത്തറുത്ത് കൊന്നു. തെക്കൻ ഡൽഹിയിലെ ലോധി കോളനിയിലാണ് സംഭവം. സി.ആർ.പി.എഫ് ആസ്ഥാനത്തിൽ നിർമാണ പ്രവർത്തികൾ നടക്കുന്ന സ്ഥലത്തെ പാചകസ്ഥലത്ത് വച്ചാണ് കുട്ടിയെ കൊന്നത്. കൊലപാതകം നടത്തിയ രണ്ടുപേരെയും പൊലീസ് പിടികൂടി.
ബിഹാർ സ്വദേശികളായ വിജയ് കുമാർ, അമൻ കുമാർ എന്നിവരാണ് പ്രതികൾ. സ്ഥലത്തെ തൊഴിലാളികളിൽ ഒരാളായ ഉത്തർ പ്രദേശ് സ്വദേശിയുടെ മകനാണ് കൊല്ലപ്പെട്ടത്. നാട്ടുകാരും സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതികളെ പിടികൂടി പൊലീസിന് കൈമാറിയത്. ഇവർ സിമെന്റ് തൊഴിലാളികളായിരുന്നു. ഒരു കുട്ടിയുടെ കഴുത്ത് അറുക്കണമെന്ന് ഭോലെ ബാബ ആഗ്രഹിക്കുന്നതുകൊണ്ടാണ് കുട്ടിയെ കൊന്നതെന്ന് പ്രതികളിലൊരാൾ പൊലീസിനോട് പറഞ്ഞു.
പാചകസ്ഥലത്ത് വിളിച്ചുവരുത്തിയാണ് കുട്ടിയെ കൊന്നതെന്നും പ്രതികൾ മയക്കുമരുന്ന് ലഹരിയിലായിരുന്നു എന്നും പോലീസ് പറഞ്ഞു. ഇവർക്ക് കുട്ടിയെ നേരത്തെ പരിചയമുണ്ടായിരുന്നെന്നും കുടുംബങ്ങൾ തമ്മിൽ ശത്രുതകളൊന്നും ഇല്ലായെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

