ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
text_fieldsനെടുമങ്ങാട്: ഓട്ടോയിൽ പിന്തുടർന്ന് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ആക്രമിച്ച നാലുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തു.
കരകുളം മുളമുക്ക് ചെക്കക്കോണം വട്ടവിള ലക്ഷം വീട് കോളനി 260ാം നമ്പർ വീട്ടിൽ ഷെഫീക് (30), സഹോദരൻ ഷെമീർ (32), നെടുമങ്ങാട് അരശുപറമ്പ് ഏലിക്കോട്ടുകോണം ദീപു ഭവനിൽ മധു (50), നെടുമങ്ങാട് പത്താംകല്ല് അരശുപറമ്പ് കുന്നത്ത് പ്ലാവിള പുത്തൻവീട്ടിൽ ലാലു (49) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി 7.30 ഓടെ വാളിക്കോട് ദമ്പതികളെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ്.ഐ സൂര്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.