മാല മോഷണക്കേസിൽ പ്രതികൾ അറസ്റ്റിൽ
text_fieldsഅബ്ദുല്ല മുഹളാര്‍, അനീഷ് ബാബു
മണ്ണുത്തി: വിവിധ സ്ഥലങ്ങളില്‍ മാലമോഷണം നടത്തിയ കേസിലെ പ്രതികളായ രണ്ടുപേരെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പെയ്യ സ്വദേശി മൂണ്ടിയാട്ടു നീലംകുന്നി വീട്ടില്‍ അനീഷ് ബാബു (40 ), കൊയിലാണ്ടി കാര്‍ത്തികപ്പിള്ളി തൂഫാലത്ത് വലിയകത്ത് മാളിയേക്കല്‍ വീട്ടില്‍ അബ്ദുല്ല മുഹളാര്‍ (22) എന്നിവരെയാണ് മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
മണ്ണുത്തി സ്റ്റേഷന്‍ പരിധിയിലെ ശ്രീകൃഷ്ണനഗര്‍ റോഡില്‍ വെച്ച് ഒന്നര പവന്റെ മാല കര്‍ന്ന കേസിലും ഒല്ലൂക്കര ക്ഷേത്രത്തിന് സമീപത്തുവെച്ച് മാലപൊട്ടിക്കാന്‍ ശ്രമിച്ച കേസിലും പ്രതികളാണ് ഇവര്‍. കേരളത്തിലെ വിവിധ സ്റ്റഷനുകളില്‍ സമാനമായി നിരവധി കേസുകൾ ഇവര്‍ക്കെതിരെയുണ്ട്.
മണ്ണുത്തി സി.ഐ എം. ശശിധരന്‍പിള്ളയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ പ്രദീപ്കുമാര്‍, കെ. ജയന്‍ എ.എസ്.ഐ ശ്രീജ, സി.പി.ഒമാരായ കെ.ആര്‍. രജീഷ്, സംസാണ്‍, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

