പൊലീസിനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ
text_fieldsകനീഷ്, അമൽ ബാബു, അനൽ ബാബു
അമ്പലപ്പുഴ: പൊലീസിനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിലായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം മാടവനത്തോപ്പ് വീട്ടിൽ അനൽ ബാബു (31), മാടവനത്തോപ്പ് വീട്ടിൽ അമൽ ബാബു (28), പുതുവൽ വീട്ടിൽ കനീഷ് (46) എന്നിവരെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു മാസം മുമ്പ് വണ്ടാനം മാധവൻമുക്കിന് സമീപമായിരുന്നു സംഭവം. ഇവിടെ റോഡ് ഗതാഗതം തടസ്സപ്പെടുത്തി ഒരു സംഘം ആഘോഷം നടത്തിയതറിഞ്ഞ് എത്തിയ പൊലീസിനുനേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ പൊലീസുകാർക്ക് പരിക്കേൽക്കുകയും പൊലീസ് ജീപ്പ് തകർക്കുകയും ചെയ്തിരുന്നു. 24ഓളം പേർക്കെതിരെയാണ് കേസ് എടുത്തിരുന്നത്. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.