ബ്ലേഡ് കൊണ്ട് മാരകമായി മുറിവേൽപിച്ച പ്രതിയെ പിടികൂടി
text_fieldsഅഷ്റഫ്
ബേപ്പൂർ: ബ്ലേഡ് കൊണ്ട് ശരീരമാസകലം മുറിവേൽപിച്ച പ്രതിയെ ബേപ്പൂർ പൊലീസ് പിടികൂടി. ബേപ്പൂർ ഭദ്രകാളി ക്ഷേത്രത്തിനു വടക്കുഭാഗം പൂണാർ വളപ്പിൽ താമസിക്കുന്ന അധികാരി വീട്ടിൽ എ.വി. അഷ്റഫ് (49), സമീപവാസിയായ കരിച്ചാലി ലക്ഷ്മണനെ(62) ബ്ലേഡ് കൊണ്ട് മാരകമായി മുറിവേൽപിക്കുകയായിരുന്നു. കരിച്ചാലി ലക്ഷ്മണെൻറ ഭാര്യ ശനിയാഴ്ച പുലർച്ചെ നാലരക്ക് വീടിെൻറ മുറ്റം അടിച്ചു വാരുന്ന സമയത്ത് അഷ്റഫ് അതിക്രമിച്ച് കയറിയതിനെ, ലക്ഷ്മണൻ ചോദ്യം ചെയ്തതിനാണ് രോഷാകുലനായി ബ്ലേഡ് കൊണ്ട് മുറിവേൽപിച്ചത്.
ലക്ഷ്മണെൻറ കഴുത്തിെൻറ ഇരു വശങ്ങളിലും പുറത്തും നെഞ്ചിലും ഗുരുതര മുറിവേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബേപ്പൂർ ഇൻസ്പെക്ടർ വി. സിജിത്തിെൻറ നേതൃത്വത്തിൽ എസ്.ഐ മാരായ അബ്ദുൽ വഹാബ്, ശ്രീസിത, സന്തോഷ്കുമാർ എന്നിവരടങ്ങിയ സംഘം പ്രതി അഷ്റഫിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.