ബലാൽസംഗക്കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവ്
text_fieldsമംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ ദേർളകട്ടെ സ്വദേശിയായ ഇർഫാന് (28) ഏഴ് വർഷം കഠിന തടവ്.
മംഗളൂരു അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി, എഫ്.ടി.എസ്.സി -ഒന്ന് (പോക്സോ) ജഡ്ജി സാവിത്രി വി. ഭട്ട് ആണ് ശിക്ഷ വിധിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം. മംഗളൂരുവിൽ പി.യു വിന് പഠിക്കുന്ന പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. കോളജിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ നടേക്കൽ എന്ന സ്ഥലത്തുെവച്ച് പ്രതി തടഞ്ഞുനിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
15,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം. പെൺകുട്ടിയും കുടുംബാംഗങ്ങളും വിചാരണക്കിടെ കൂറുമാറി പ്രതിക്ക് അനുകൂലമായും പ്രോസിക്യൂഷന് എതിരായും തെളിവ് നൽകിയിരുന്നു.