വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം
text_fieldsഹരിപ്പാട്: വീടിെൻറ ഓടിളക്കി അകത്തുകടന്ന് 90കാരിയെ പീഡിപ്പിച്ച കേസിൽ 27കാരനായ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. രണ്ടര ലക്ഷം രൂപ പിഴയും അടക്കണം. കണ്ടിയൂര്‍ കുരുവിക്കാടുകോളനിയില്‍ ഗിരീഷിനെയാണ് ഹരിപ്പാട് അതിവേഗ കോടതി ജഡ്ജി കെ. വിഷ്ണു ശിക്ഷിച്ചത്.
2017 മാര്‍ച്ച് 30നാണ് സംഭവം. പീഡനത്തിനിരയായ വയോധിക പിന്നീട് മരിച്ചു. പീഡനം നടത്തിയ ശേഷം വീട്ടില്‍നിന്ന് മടങ്ങിയ പ്രതി മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നതാണ് കേസില്‍ തെളിവായത്.
മാവേലിക്കര ഇന്‍സ്പെക്ടര്‍ പി. ശ്രീകുമാറാണ് കേസ് അന്വേഷിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന് വാദിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 376-ാം വകുപ്പ് പ്രകാരം പ്രതിക്കു ജീവപര്യന്തം തടവും രണ്ടുലക്ഷംരൂപ പിഴയുമാണ് കോടതി വിധിച്ചത്. ഏഴുവര്‍ഷം തടവും 50,000 രൂപ പിഴയും പ്രത്യേകമായും വിധിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. രഘു ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

