പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് തടവും പിഴയും
text_fieldsചങ്ങനാശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വർഷം തടവും 75,000 രൂപ പിഴയും വിധിച്ചു.
കാഞ്ഞിരപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജി ജി.പി. ജയകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. ഈ കേസിലെ മൂന്ന് പ്രതികളിൽ ഒന്നാംപ്രതി വിചാരണ നേരിടാതെ ഒളിവിൽ പോയി. രണ്ടാംപ്രതി മരണപ്പെട്ടു.
മൂന്നാംപ്രതി കാഞ്ഞിരപ്പള്ളി ചാരുവിള പുത്തൻവീട്ടിൽ ബിനീഷിനെയാണ് കേസിൽ ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അഞ്ചുവർഷം അനുഭവിച്ചാൽ മതി. പിഴത്തുക അടക്കാതിരുന്നാൽ ഒന്നരവർഷംകൂടി തടവുശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ്. മനോജ് ഹാജരായി.