Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വല്ലപ്പുഴ വെട്ടുകേസ് പ്രതി വിമാനത്താവളത്തിൽ പിടിയിൽ

text_fields
bookmark_border
Defendant in Vallapuzha attack case Arrested at the airport
cancel
camera_alt

വെ​ട്ടു​കേ​സ് പ്ര​തി ഷാ​ഹു​ൽ മി​ദാ​ദി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ൾ

Listen to this Article

പട്ടാമ്പി: കഴിഞ്ഞ ഡിസംബറിൽ വല്ലപ്പുഴയിൽ രണ്ടു യുവാക്കളെ സംഘം ചേർന്ന് മർദിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിലായി. ഒളിവിലായിരുന്ന പ്രതികളിൽ അഞ്ചാം പ്രതി നെല്ലായ മലയിൽ ഷാഹുൽ മിദാദ് (28) വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ 6.30ന് കരിപ്പൂർ വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഷൊർണൂർ ഡിവൈ.എസ്.പിയുടെ കീഴിൽ എസ്.ഐമാരായ ശ്രീകുമാർ, ബിന്ദുലാൽ, ഓഫിസർമാരായ ഷമീർ, രാജേഷ്, ജയരാജൻ എന്നിവരും പട്ടാമ്പിയുടെ ചാർജുള്ള തൃത്താല സി.ഐ വിജയകുമാറും ചേർന്ന് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തി. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Defendant in Vallapuzha attack case Arrested at the airport
Next Story