നിരവധി കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയിൽ
text_fieldsസജോ
മുണ്ടക്കയം: 11 കേസുകളിൽ പ്രതിയായ യുവാവ് കഞ്ചാവുമായി പിടിയിൽ. കാഞ്ഞിരപ്പള്ളി പട്ടിമറ്റം ചാവടിയിൽ സജോയാണ് (32) ദേശീയപാതയിൽ കല്ലേപാലത്തിനുസമീപം പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്. ഇയാളിൽനിന്ന് 480 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇയാൾക്കെതിരെ കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ മോഷണക്കുറ്റത്തിന് ഏഴുകേസും കഞ്ചാവ് കടത്തിയതിന് രണ്ടുകേസും നിലവിലുണ്ട്. മുണ്ടക്കയം സ്റ്റേഷനിൽ മോഷണത്തിനും കഞ്ചാവ് കടത്തിനും ഓരോ കേസുകളുമുണ്ട്.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുണ്ടക്കയം സി.ഐ എ. ഷൈൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മനോജ്കുമാർ, എ.എസ്.ഐമാരായ ജി. രാജേഷ്, കെ.ജി. മനോജ്, എസ്.സി.പി.ഒമാരായ ജ്യോതിഷ്, ജോഷി എം.തോമസ്, റോബിൻ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.