Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകവർച്ച കേസിലെ പ്രതി...

കവർച്ച കേസിലെ പ്രതി സുഹൃത്തിനൊപ്പം കഞ്ചാവുമായി അറസ്റ്റിൽ

text_fields
bookmark_border
rasheed, dajani
cancel
camera_alt

റ​ഷീ​ദ്, ദ​ജാ​നി

തി​രൂ​ർ: തീ​ര​ദേ​ശ​ത്ത് ല​ഹ​രി​യെ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന ര​ണ്ടു​പേ​ർ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി തി​രൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ൽ. കൂ​ട്ടാ​യി കൊ​ല്ല​രി​ക്ക​ൽ റ​ഷീ​ദ് (30), പ​ച്ചാ​ട്ടി​രി ക​ള​രി​ക്ക​ൽ മ​ണ്ണ​ശ്ശ​ൻ ദ​ജാ​നി (50) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തി​രൂ​ർ, താ​നൂ​ർ തീ​ര​ദേ​ശ​ങ്ങ​ളി​ൽ ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് പ്ര​തി​ക​ൾ.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കൂ​ട്ടാ​യി ഭാ​ഗ​ത്ത് യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​വും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യാ​ണ് റ​ഷീ​ദ്. പ​ച്ചാ​ട്ടി​രി ഭാ​ഗ​ത്ത് വെ​ച്ചാ​ണ് 15 പാ​ക്ക​റ്റ്​ എം.​ഡി.​എം.​എ​യും 130 ഗ്രാം ​ക​ഞ്ചാ​വും ഇ​വ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും കാ​റു​മാ​യി പ്ര​തി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​രൂ​ർ സി.​ഐ ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത്, എ.​എ​സ്.​ഐ ദി​നേ​ശ്, സ​ന്തോ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഷ​റ​ഫു​ദ്ദീ​ൻ, ഷി​ജി​ത്ത്, ഉ​ണ്ണി​ക്കു​ട്ട​ൻ, അ​രു​ൺ​ദേ​വ്, അ​രു​ൺ എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robbery Case
News Summary - Defendant in robbery case arrested with cannabis
Next Story