കുട്ടിയെ ചുറ്റികക്കടിച്ചുകൊന്ന കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി
text_fieldsഅടിമാലി: രാത്രിയില്‍ വീട്ടില്‍ അതിക്രമച്ചുകയറി ഉറങ്ങിക്കിടന്ന ആറു വയസ്സുകാരനെ ചുറ്റികകൊണ്ട് തലക്കടിച്ചുകൊന്ന കേസിലെ പ്രതി വണ്ടിപ്പെരിയാർ സ്വദേശി സുനില്‍കുമാറിനെ (ഷാന്‍ 46) വെള്ളത്തൂവൽ െപാലീസ് കസ്റ്റഡിയിൽ വാങ്ങി. കൂടുതൽ അന്വേഷണത്തിനായി െതാടുപുഴ േപാക്സോ കോടതി നാല് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.
കഴിഞ്ഞ ഞായറാഴ്ച ആനച്ചാൽ ആമക്കണ്ടത്താണ് സംഭവം. ആറ് വയസ്സുകാരൻ അൽത്താഫാണ് ചുറ്റികകൊണ്ടുള്ള അടിയേറ്റ് മരിച്ചത്. അക്രമണത്തിൽ പരിക്കേറ്റ രണ്ട് സ്ത്രീകൾ ഇേപ്പാഴും േകാട്ടയം മെഡിക്കൽ േകാളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് സംസാരിക്കാൻ കഴിയാത്തതിനാൽ ഇവരുടെ െമാഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

