വധശ്രമക്കേസിലെ പ്രതിയെ കരിപ്പൂർ എയർപോർട്ടിൽ അറസ്റ്റ് ചെയ്തു
text_fieldsനജീബ്
തിരൂർ: വധശ്രമക്കേസിലെ പ്രതിയെ എയർപോർട്ടിൽവെച്ച് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. 14 വർഷം മുമ്പ് കൂട്ടായി സ്വദേശിയെ ആക്രമിച്ച കേസിൽ വിദേശത്തായിരുന്ന കൂട്ടായി മരത്തിങ്ങൽ നജീബിനെയാണ് (45) തിരൂർ പൊലീസ് കരിപ്പൂർ എയർപോർട്ടിൽ പിടികൂടിയത്.
കോടതിയിൽ ഹാജരാകാതെ വിദേശത്തായിരുന്ന പ്രതിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അതിനുശേഷം തിരൂർ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് നടപടിയെടുത്തു. കഴിഞ്ഞദിവസം രാവിലെ വിദേശത്തുനിന്ന് എയർപോർട്ടിൽ എത്തിയ പ്രതിയെ എയർപോർട്ട് അധികൃതർ തടഞ്ഞ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.