Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതലസ്ഥാനത്ത് കൊലക്കേസ്...

തലസ്ഥാനത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

text_fields
bookmark_border
murder
cancel
Listen to this Article

തിരുവനന്തപുരം: തലസ്ഥാനത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. ഗുണ്ടാകുടിപ്പകയെ തുടർന്നുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി വഴയില സ്വദേശി മണിച്ചനാണ് മരിച്ചത്.

2011 ൽ നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് മണിച്ചൻ. ഇയാൾ ജാമ്യത്തിലറിയതായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ തിരുമല സ്വദേശി ഹരികുമാർ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി ഒമ്പതുമണിക്ക് തിരുവനന്തപുരം പേരൂർക്കടക്ക് സമീപം വഴയില ആറാം കല്ലിലെ ലോഡ്ജിലായിരുന്നു ആക്രമണം.

നാലുപേർ ചേർന്ന് ലോഡ്ജിൽ വെച്ച് മദ്യപിക്കുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തതായി പൊലീസ് പറയുന്നു. വാളുകൊണ്ടാണ് രണ്ടുപേർക്കും വെട്ടേറ്റത്. മരിച്ച മണിച്ചന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് മണിച്ചൻ മരിക്കുന്നത്.

കൃത്യം നടത്തിയ രണ്ടുപേർ ബൈക്കിൽ കയറിപ്പോയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പക്ഷേ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അരുവിക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Show Full Article
TAGS:hacked to deathMurderKerala NewsAttack
News Summary - Defendant hacked to death in capital
Next Story