ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
text_fieldsഅബൂബക്കര്‍ കബീർ
പെരിന്തല്‍മണ്ണ: കവര്‍ച്ച കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതിയെ 12 വര്‍ഷത്തിന് ശേഷം പൊലീസ് പിടികൂടി. ആലിപ്പറമ്പ് പൂവത്താണി കോല്‍ക്കാട്ടില്‍ മോട്ടു എന്ന അബൂബക്കര്‍ കബീറിനെയാണ് (34) പ്രത്യേക പൊലീസ് സംഘം പിടികൂടിയത്.
2007ൽ കരിങ്കല്ലത്താണിയിലാണ് കേസിനാസ്പദമായ സംഭവം. അഞ്ചംഗ സംഘം കടയുടമയെ ആക്രമിച്ച് ഒരു ലക്ഷം രൂപ കവർച്ച നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം സംസ്ഥാനത്തിനകത്തും പുറത്തും പല പേരുകളില്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു.
ഇത്തരത്തിൽ മുൻ കേസുകളിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികളെ പിടികൂടാൻ പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാറിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി. മുരളീധരൻ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ് കുമാർ, പ്രശാന്ത് പയ്യനാട്, ദിനേശ് കിഴക്കേക്കര, കെ. പ്രഭുൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.