ബോംബെറിഞ്ഞ് കൊലപാതകശ്രമം മൂന്ന് വർഷത്തിനുശേഷം പ്രതി പിടിയിൽ
text_fieldsവിഷ്ണു പ്രസാദ്
കല്ലമ്പലം: മുത്താന കൊടുവേലിക്കോണത്തെ കെ.വി.എം ബ്രദേഴ്സ് ക്ലബിൽ അതിക്രമിച്ചു കയറി അക്രമം നടത്തുകയും പെട്രോൾ ബോംബെറിഞ്ഞ് ഭാരവാഹികളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ മൂന്ന് വർഷത്തിനുശേഷം കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു.
പാരിപ്പള്ളി കിഴക്കനേല സുനിത മന്ദിരത്തിൽ വിഷ്ണുപ്രസാദ് (24) ആണ് അറസ്റ്റിലായത്. കൃത്യം ചെയ്തശേഷം പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെക്കുറിച്ച് വർക്കല ഡിവൈ.എസ്.പി നിയാസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ കല്ലമ്പലം സി.ഐ ഫറോസ്.ഐ, സബ് ഇൻസ്പെക്ടർമാരായ ശ്രീലാൽ, ചന്ദ്രശേഖർ, വിജയകുമാർ, ജി.എസ്.ഐ ജയൻ, എ.എസ്.ഐ നജീബ്, സി.പി.ഒമാരായ വിനോദ്, ഹരിമോൻ, പ്രശാന്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2018ൽ മറ്റൊരു കൊലപാതകക്കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

