വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഫിസിൽ മോഷണം: പ്രതി പിടിയിൽ
text_fieldsഅൻഷാദ്
മങ്കട: മങ്കട പാലക്കത്തടത്ത് വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഫിസിന്റെ പൂട്ട് തകര്‍ത്ത് ആറ് ലാപ്ടോപ്പുകളും മൊബൈല്‍ഫോണും കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍.
വള്ളിക്കാപ്പറ്റ സ്വദേശി തച്ചറകുന്നുമ്മല്‍ അന്‍ഷാദിനെയാണ് (24) മങ്കട സി.ഐ യു. ഷാജഹാന്, എസ്.ഐ കെ. ശ്യാം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13നാണ് കേസിനാസ്പദമായ സംഭവം. രാവിലെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് മങ്കട പൊലീസില്‍ വിവരമറിയിക്കുന്നത്.
തുടര്‍ന്ന് സി.ഐ യു. ഷാജഹാന്, എസ്.ഐ ശ്യാം എന്നിവരുടെ നേതൃത്വത്തിൽ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചും കൂട്ടുപ്രതിയെക്കുറിച്ചും സൂചന ലഭിച്ചത്. മലപ്പുറം ടൗണിലെ രഹസ്യ കേന്ദ്രത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. അന്‍ഷാദിന്റെ പേരില്‍ പാലക്കാട് ആർ.പി.എഫില്‍ കഞ്ചാവ് കേസ് നിലവിലുണ്ട്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജറാക്കി.