കോട്ടയം: നിരവധിയിടങ്ങളില്‍ മോഷണം നടത്തിയ പ്രതി പിടിയിൽ. പരിപ്പ്, അലക്കുകടവ് ഗുരുമന്ദിരങ്ങളിലും ചാപ്പലിലും ഒളശ്ശ ഷാപ്പിലും മോഷണം നടത്തിയ നാലുകണ്ടത്തില്‍ വാവച്ചി എന്ന അനുരാജാണ് (29) പിടിയിലായത്. കഴിഞ്ഞ ഒമ്പതിനു പുലര്‍ച്ചയായിരുന്നു മോഷണപരമ്പര അരങ്ങേറിയത്. പരിപ്പ് ഗുരുമന്ദിരത്തിലെ സി.സി ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
ഗുരുക്ഷേത്രത്തിലെ കാണിക്കവഞ്ചിയും തിടപ്പള്ളിയും കുത്തിത്തുറന്ന് പണം മോഷ്ടിച്ച ഇയാള്‍ പരിപ്പ് കള്ളുഷാപ്പില്‍നിന്ന് എട്ടുകുപ്പി കള്ള് കുടിക്കുകയും പണം മോഷ്ടിക്കുകയും ചെയ്തിരുന്നു.