ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതി പേരാവൂരിൽ പിടിയിൽ
text_fieldsസന്തോഷ് വിജയൻ
നീലേശ്വരം: പള്ളിക്കര ഭഗവതി ക്ഷേത്ര ശ്രീകോവിലിൽനിന്ന് ഭഗവതിയുടെ കിരീടവും മാലയും കവർന്ന കേസിൽ തുരപ്പൻ സന്തോഷും സംഘവും കണ്ണൂർ പേരാവൂരിൽ പിടിയിൽ. വെള്ളർവള്ളിയിലെ നരസിംഹമൂർത്തി ക്ഷേത്ര കവർച്ചയുമായി ബന്ധപ്പെട്ട് പേരാവൂർ പൊലീസ് സന്തോഷിനെയും സംഘത്തെയും അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ഇവർ സമ്മതിച്ചത്.
നടുവിൽ പുലിക്കുരുമ്പ നെടുമല സന്തോഷ് വിജയൻ (43) എന്ന തൊരപ്പൻ സന്തോഷ് നൂറോളം മോഷണക്കേസുക ളിൽ പ്രതിയാണ്. മാഹി പട്ടാണിപ്പറമ്പ പി.പി. രാകേഷിനെയും (34) പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് പേരാവൂർ ക്ഷേത്രത്തിൽ കവർച്ച നടന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് പള്ളിക്കര ക്ഷേത്രത്തിൽ പ്രതികൾ കവർച്ച നടത്തിയത്.

