യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
text_fieldsപ്രതി ഷൗക്കത്തലി
താനൂർ: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ഉണ്യാൽ കൊണ്ടാരെൻറ പുരക്കൽ ഷൗക്കത്തലിയാണ് (26) അറസ്റ്റിലായത്. ശനിയാഴ്ചയാണ് സംഭവം. വാക്തർക്കത്തെ തുടർന്ന് ബന്ധുവായ ജലാലിനെ (32) വാളുകൊണ്ട് വെട്ടുകയായിരുന്നു. തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വണ്ടൂർ വാണിയമ്പലത്ത് വെച്ചാണ് താനൂർ പൊലീസ് പ്രതിയെ പിടികൂടിയത്. പരിക്കേറ്റ ജലാൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഷൗക്കത്തലി നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടെൻറ നിർദേശപ്രകാരം സി.ഐ ജീവൻ ജോർജ്, എസ്.ഐ ശ്രീജിത്ത്, സി.പി.ഒമാരായ സലേഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.