ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പത്തു വർഷത്തിനുശേഷം പിടിയിൽ
text_fieldsഅറസ്റ്റിലായ സജയ് ഖാൻ
പാണ്ടിക്കാട്: മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പത്ത് വർഷത്തിനുശേഷം പിടികൂടി പാണ്ടിക്കാട് പൊലീസ്. കൊല്ലം സ്വദേശി കൊല്ലക്കാരൻ സജയ് ഖാനെയാണ് (37) സ്റ്റേഷൻ ഹൗസ് ഓഫിസർ റഫീഖിെൻറ നേതൃത്വത്തിൽ സൈബർ സെല്ലിെൻറ സഹായത്തോടെ തമിഴ്നാട് മധുരയിൽ അറസ്റ്റ് ചെയ്തത്.
2011ൽ കൊളപ്പറമ്പിലെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലും ഇതേ വർഷം കൊളപ്പറമ്പിൽ ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയാണ് സജയ് ഖാൻ. ഈ കേസുകളിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഏതാനും വർഷം വിദേശത്തായിരുന്ന ഇയാൾ തമിഴ്നാട്ടിൽ കർട്ടൻ കട നടത്തിവരുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സ്റ്റേഷൻ ഹൗസ് ഓഫിസർ റഫീഖിനെ കൂടാതെ എസ്.ഐ അരവിന്ദൻ, എ.എസ്.ഐമാരായ അബ്ബാസ്, സെബാസ്റ്റ്യൻ രാജേഷ്, സി.പി.ഒമാരായ മിർഷാദ് കൊല്ലേരി, ഹഖീം, രതീഷ്, ദീപക്, രജീഷ്, നജീബ് കുറ്റിപ്പുളി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.