Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കടത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

text_fields
bookmark_border
hagu
cancel
camera_alt

ഐ​നു​ള്‍ ഹ​ഖ്​​

പാ​ലാ: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 17 വ​യ​സ്സു​കാ​രി​യാ​യ പെ​ണ്‍കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍കി പ​ശ്ചി​മ​ബം​ഗാ​ളി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍. പ​ശ്ചി​മ​ബം​ഗാ​ള്‍ ക​ച്ചി​ബാ​ര്‍ മ​ത്താ​ബാം​ഗ്ല​യി​ല്‍ മു​ഷി​ഗ​ഞ്ചി​ല്‍ ഐ​നു​ള്‍ ഹ​ഖി​നെ​യാ​ണ് (20) പാ​ലാ എ​സ്.​എ​ച്ച്.​ഒ കെ.​പി. ടോം​സ​ണി‍െൻറ നേ​തൃ​ത്വ​ത്തി​ലെ പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

17 വ​ര്‍ഷ​മാ​യി പാ​ലാ​യി​ല്‍ താ​മ​സി​ക്കു​ന്ന പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ പെ​ണ്‍കു​ട്ടി​യെ പ്ര​ണ​യം​ന​ടി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​ന്ന പ്ര​തി​യെ കോ​ട്ട​യം റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

വി​ദ്യാ​ര്‍ഥി​നി​യാ​യ പെ​ണ്‍കു​ട്ടി​ക്ക് പ​ഠ​നാ​വ​ശ്യ​ത്തി​നാ​ണ് മാ​താ​പി​താ​ക്ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി​ന​ല്‍കി​യ​ത്. ഈ ​മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫേ​സ്​​ബു​ക്കി​ലൂ​ടെ​യാ​ണ് പ്ര​തി പെ​ണ്‍കു​ട്ടി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച​ത്.

പെ​ണ്‍കു​ട്ടി​യെ വീ​ട്ടി​ല്‍ കാ​ണാ​തെ​വ​ന്ന​തോ​ടെ മാ​താ​പി​താ​ക്ക​ള്‍ പാ​ലാ ഡി​വൈ.​എ​സ്.​പി ഷാ​ജു ജോ​സി​ന് പ​രാ​തി ന​ല്‍കി. തു​ട​ര്‍ന്ന് സൈ​ബ​ര്‍ സെ​ല്ലി‍െൻറ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ണ്‍കു​ട്ടി​യും പ്ര​തി​യും കോ​ട്ട​യം റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ട്രെ​യി​നി‍െൻറ ക​മ്പാ​ര്‍ട്ട​മെ​ന്‍റി​നു​ള്ളി​ല്‍നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തി​യ​ശേ​ഷം കു​ട്ടി​യെ മാ​താ​പി​താ​ക്ക​ള്‍ക്കൊ​പ്പം വി​ട്ട​യ​ച്ചു. പ്ര​തി​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​വും പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minor Girlarrested
News Summary - Defendant arrested for trying to smuggle a minor girl
Next Story