വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
text_fieldsപ്രവീൺ
മാന്നാർ: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി ചെന്നിത്തല തൃപ്പെരുംന്തുറ നന്ദു ഭവനത്തിൽ പ്രവീണിനെ (40) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. വീട്ടിൽ ഉറങ്ങുകയായിരുന്ന വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന് ആളുകൾ ഓടി കൂടിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. പൊലീസിൽ വിവരം അറിയിക്കുകയും പരാതി നൽകുകയും ചെയ്തു. പൊലീസ് അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2018ൽ തിരുവനന്തപുരത്തുനിന്ന് പരിചയപ്പെട്ട് കൂട്ടിക്കൊണ്ടുവന്ന സ്ത്രീയെ വലിയ പെരുമ്പുഴ പാലത്തിൽനിന്ന് അച്ചൻകോവിൽ ആറ്റിലേക്ക് തള്ളിയിട്ട് ഒന്നര ലക്ഷം രൂപയോളം തട്ടിയത് ഉൾെപ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പ്രവീണെന്ന് പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ. ജി. സുരേഷ് കുമാറിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ ഹരോൾഡ് ജോർജ്, ജോൺ തോമസ്, ജി.എസ്.ഐ ജോസി, സിവിൽ പൊലീസ് ഓഫിസർമാരായ സിദ്ധീക്കുൽ അക്ബർ, ജഗദീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

