ലോട്ടറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി പിടിയിൽ
text_fieldsഅൻവർഷ
കായംകുളം: ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ രണ്ടാം പ്രതിയും പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് പെരിങ്ങാല മാരൂത്തറ പടീറ്റതിൽ അൻവർഷായാണ് (22) പിടിയിലായത്. ഡിസംബർ 27ന് കായംകുളം ബിവറേജ് ഷോപ്പിന് മുന്നിൽ വെച്ചാണ് ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്.
കേസിലെ ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അമ്പാടിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അൻവർഷ കായംകുളം പൊലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണ കേസിലും ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ മാല പൊട്ടിക്കൽ കേസിലും പ്രതിയാണ്. കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്. ഐ ഉദയകുമാർ പൊലീസുകാരായ ഷാജഹാൻ, വിഷ്ണു, ദീപക്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.