വായ്പ നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയ പ്രതി പിടിയിൽ
text_fieldsമനു
വൈപ്പിൻ: ഉജ്ജീവൻ ബാങ്കിൽനിന്ന് അഞ്ചുലക്ഷം രൂപ വായ്പ വാങ്ങിത്തരാം എന്നുവിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതിയെ പിടികൂടി. പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ മനുഭവനിൽ മനുവാണ് (40) പിടിയി ലായത്.
മുനമ്പം സ്വദേശി ജയദീപിൽനിന്ന് സർവിസ് ചാർജിനത്തിൽ ഗൂഗിൾ പേ മുഖാന്തരം 22,000 രൂപ കൈപ്പറ്റി ലോൺ ശരിയാക്കിക്കൊടുക്കാതെ മുങ്ങുകയായിരുന്നു. സംസ്ഥാനത്ത് നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയാണ് മനു.
നക്ഷത്ര ഹോട്ടലിൽ താമസിച്ച് വൻ തുക ബിൽ നൽകാതെ മുങ്ങിയ കേസിൽ പിടിയിലായ മനുവിനെ മുനമ്പം െപാലീസ് സബ് ഇൻസ്പെക്ടർ കെ.എസ്. ശ്യാംകുമാർ, എസ്.സി.പി.ഒ അബ്ദുൽ സലാം, സി.പി.ഒ അഭിലാഷ് എന്നിവർ പീരുമേട് സബ് ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തി. സമാനരീതിയിൽ നിരവധി പേർ ചെറിയ തുകകൾ നൽകി വഞ്ചിക്കപ്പെട്ടിട്ടുെണ്ടന്നാണ് വിവരം. കൂടുതൽ അന്വേഷണം നടത്തും. മുനമ്പം െപാലീസ് രജിസ്റ്റർ ചെയ്ത കേസിലെ പരാതിക്കാരൻ ജയദീപ് പിന്നീട് ആത്മഹത്യ ചെയ്തു.

