Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നഴ്സിങ് സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയ പ്രതി പിടിയിൽ
text_fieldsbookmark_border
തോമസ് ജോർജ്
കല്പകഞ്ചേരി: ബംഗളൂരുവിലെ നഴ്സിങ് സ്ഥാപനത്തിൽ ബി.എസ്സി നഴ്സിങ്ങിന് പഠിക്കുന്ന കൽപകഞ്ചേരി സ്വദേശിയായ വിദ്യാർഥിയിൽനിന്ന് മറ്റൊരു സ്ഥാപനത്തിൽ നഴ്സിങ്ങിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പണം തട്ടിയ പ്രതി പിടിയില്‍. കോട്ടയം കുറവിലങ്ങാട് സ്വദേശി തോമസ് ജോർജിനെയാണ് (41) മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കല്പകഞ്ചേരി ഇൻസ്പെക്ടർ പി.കെ. ദാസിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
50,000 രൂപ ഗൂഗിൾ പേ വഴി വാങ്ങിച്ച ശേഷം സീറ്റ് നൽകാതെ മുങ്ങിയ ഇയാളെ ഒളിവിൽ താമസിച്ചിരുന്ന ഏറ്റുമാനൂരിലെ വാടക വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തില്‍ എസ്.ഐ പ്രദീപ് കുമാർ, എ.എസ്.ഐ രാജേഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ആൽബിൻ, അഭിമന്യു, വിപിൻ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

