Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമെഡിക്കൽ സീറ്റ്...

മെഡിക്കൽ സീറ്റ് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

text_fields
bookmark_border
baiju medical seat fraud
cancel
camera_alt

ബൈ​ജു 

കു​ട്ട​നാ​ട്: എം.​ബി.​ബി.​എ​സ്, എം.​ഡി സീ​റ്റ് വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ പ്ര​തി പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട നെ​ടു​മ്പ്രം ന​ടു​വി​ലേ​മു​റി ഓ​ട്ടോ​ഫി​സ് റോ​ഡി​ൽ ജ​നി​മോ​ൻ​സ് കോ​ട്ടേ​ജി​ൽ ബൈ​ജു സൈ​മ​ണാ​ണ് (46) മാ​ന്നാ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ത​ല​വ​ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. എം.​ബി.​ബി.​എ​സ് സീ​റ്റി​ന് ഒ​രാ​ളി​ൽ​നി​ന്ന് 1,51,2000 രൂ​പ​യും, എം.​ഡി​ക്ക് മ​റ്റൊ​രാ​ളി​ൽ​നി​ന്ന് 20,90,000 രൂ​പ​യും വാ​ങ്ങി​യെ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ പ​രാ​തി.

പ​ണം ന​ൽ​കി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും വാ​ഗ്ദാ​നം ചെ​യ്ത സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബം പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​ത്. മാ​ന്നാ​ർ ​പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ ബൈ​ജു സൈ​മ​ണെ എ​ട​ത്വ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ബം​ഗ​ളൂ​രു ഉ​ൾ​പ്പെ​ടെ പ​ല​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical seat fraudswindling money
News Summary - Defendant arrested for swindling lakhs by promising medical seat
Next Story